|  | 
               
              |  | 
               
               
                  
                               | 
        
            
                | കൃഷി > 
                        പയറുവര്‍ഗ്ഗവിളകള്‍ > തുവരപരിപ്പ് |  
                |  |  
                | 
                        ഇത് ഒരു തനിവിളയായോ ഇടവിളയായി നിലക്കടല, കപ്പ തുടങ്ങിയ വിളകള്‍ക്കൊപ്പമോ
                            പാടത്തിന്‍റെ വരമ്പത്തോ കൃഷി ചെയ്യാം. നല്ല ആഴമുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അനുയോജ്യം.
                            അത്യുല്പാദനശേഷിയുള്ള ഒരു ഇനമാണ് SA1. 
                        തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറൊന്നിന് 15-20 കിലോഗ്രാം
                            വിത്തും വേണ്ടിവരും. ഇടവിളയാണെങ്കില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍വിതയ്ക്കാം. നിലക്കടലയോടൊപ്പംകൃഷി
                            ചെയ്യുമ്പോള്‍ 3-3½മീറ്റര്‍ ഇടവിട്ട് ഓരോ വരി തുവര നടാം. പുഞ്ചകൃഷിക്കാലത്ത് നെല്‍പ്പാടങ്ങളില്‍
                            തുവര കൃഷി ചെയ്യുമ്പോള്‍ വിത്ത് വിതയ്ക്കുകയോ 35 സെന്‍റീമീറ്റര്‍ അകലത്തിലുള്ള വരികളില്‍
                            നുരിയിടുകയോ ചെയ്യാം. 
                        ഹെക്ടറൊന്നിന് 3 ടണ്‍ കാലിവളം, 500 കിലോഗ്രാം കുമ്മായം,
                            40 കിലോഗ്രാം പാക്യജനകം, 80 കിലോഗ്രാം ഭാവഹം ഇവ വേണ്ടിവരും. മൂന്നാഴ്ച്ചയിലൊരിക്കല്‍
                            കളനിയന്ത്രണവും ഇടയിളക്കലും നടത്തണം. 
                        കായ്‌തുരപ്പനെതിരെ പൂവിടുന്നസമയത്ത് 0.05% വീര്യത്തില്‍
                            ക്വിനാല്‍ഫോസും, പൂക്കള്‍ തിന്നു നശിപ്പിക്കുന്ന വണ്ടുകള്‍ക്കെതിരെ മാലത്തിയോണ്‍ 10%
                            വീര്യത്തിലുള്ളപൊടിയും വിതറിക്കൊടുക്കാം. |  | 
                             
                              
                                  |  | 
                             
                                  |  |