|  | 
               
              |  | 
               
               
                  
                               | 
        
            
                | കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍
                    > വെള്ളക്കാച്ചില്‍ |  
                | 
                        ഇനങ്ങള്‍ 
                        ശ്രീശുഭ്ര, ശ്രീപ്രിയ – ഒരു
                        പരിധി വരെ വരള്‍ച്ചയെ അതിജീവിക്കുന്ന ഈ ഇനങ്ങള്‍ 9 മുതല്‍ 10 മാസം കൊണ്ട് മൂപ്പെത്തും. 
                        ശ്രീധന്യ – ഉയരം കുറഞ്ഞ ഒരിനം.
                        നടാനുള്ള കാച്ചില്‍ കുറച്ചുനാള്‍കൊണ്ട് കൂടുതല്‍ എണ്ണം ഉണ്ടാക്കുന്നതിനായി താഴെ പറയുന്ന
                        രീതി അവലംബിക്കാവുന്നതാണ്. 
                        നടീല്‍ രീതി 
                        രോഗകീടബാധ ഇല്ലാത്തതും, ഉദ്ദേശം 1 കി.ഗ്രാം ഭാരമുള്ളതുമായ കാച്ചില്‍ 5 സെ.മീ. കനത്തില്‍
                        കുറുകെ ഛേദിച്ച് കഷണങ്ങളാക്കുക. ഈ കഷണങ്ങള്‍ മുറിഭാഗം മുകളിലേക്ക് വരത്തക്കവിധം തണലത്ത്
                        ഒരു മണിക്കൂര്‍ നേരം നിരത്തി ഉണക്കുക. അതിനുശേഷം തവാരണയില്‍ നടാവുന്നതാണ്. രണ്ടുമൂന്നാഴ്ച
                        കൊണ്ട് ഇവ മുളക്കാന്‍ തുടങ്ങും. അപ്പോള്‍ പ്രധാന നിലത്തില്‍ ഒരു മീറ്റര്‍ അകലത്തില്‍
                        എടുത്ത വാരങ്ങളില്‍ 50 സെ.മീ. അകലത്തില്‍ നടാം. |  | 
                             
                              
                                  |  | 
                             
                                  |  |