ശനി, ഫെബ്രുവരി 22, 2020 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > നനക്കിഴങ്ങു

കൃഷിരീതിയും വളപ്രയോഗവും കാച്ചിലിന്റേതുപോലെ തന്നെയാണ്.

ഇനങ്ങള്‍

ശ്രീലത – 8 മാസം മൂപ്പുള്ള ഈ ഇനം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളതാണ്. വള്ളികള്‍ ഇടത്തോട്ട് പിരിഞ്ഞിരിക്കും.

ശ്രീകല – താരതമ്യേന മൂപ്പ് കുറഞ്ഞ ഈ ഇനം ഏഴരമാസം കൊണ്ട് വിളവെടുക്കാം..

നടീല്‍

നടാനായി 100 മുതല്‍ 150 ഗ്രാം ഭാരം വരുന്ന കിഴങ്ങുകള്‍ എടുക്കാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ 1800 മുതല്‍ 2700 കി.ഗ്രാം വരെ കിഴങ്ങ് വേണ്ടിവരും.

75 സെ.മീ. അകലത്തില്‍ എടുത്ത കൂനകളില്‍ ഓരോ കിഴങ്ങ് വീതം നട്ട് മണ്ണിട്ട്‌ മൂടിയ ശേഷം പുതയിടാം. ഒരു ചുവടിന് 1 കി.ഗ്രാം എന്ന തോതില്‍ കാലിവളം കൂനകൂട്ടുന്ന സമയത്ത് ചേര്‍ക്കാം.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല