ചൊവ്വ, ജൂണ്‍ 2, 2020 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > പയറുവര്‍ഗ്ഗവിളകള്‍ > ചെറുപയര്‍

ഉഴുന്നുപോലെത്തന്നെ തനിവിളയായി നെല്‍പ്പാടങ്ങളില്‍ പുഞ്ചക്കാലത്തും ഇടവിളയായി മറ്റു കൃഷികളോടൊപ്പവും ഇത് കൃഷിചെയ്യാം.

ഇനങ്ങള്‍

പൂസ-8973 (ഓണാട്ടുകര പ്രദേശത്ത്‌ പുഞ്ചക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനം. കായ്തുരപ്പനെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനത്തിന്‍റെ മൂപ്പ്‌ 66 ദിവസമാണ്), ഫിലിപ്പീന്‍സ്, പൂസ വൈശാഖി, മദീറ, NP-24, Co-2.

തനിവിളയായി കൃഷിചെയ്യുമ്പോള്‍ ഒരു ഹെക്ടറില്‍ വിതയ്ക്കാന്‍ 20 മുതല്‍ 25 കിലോഗ്രാം വിത്തും, ഇടവിളയാവുമ്പോള്‍ 6 കിലോഗ്രാം വിത്തും വേണ്ടി വരും.

നിലം നല്ല പോലെ ഉഴുത്‌ നിരപ്പാക്കിയതിനുശേഷം വെള്ളം വാര്‍ന്നുപോകുന്നതിനായി 2 മീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുക്കണം.

വളപ്രയോഗം

ആദ്യ ഉഴവോടുകൂടിത്തന്നെ 20 ടണ്‍ കാലിവളം, 250 കിലോഗ്രാം കുമ്മായം (അല്ലെങ്കില്‍ 400 കിലോഗ്രാം ഡോളമെറ്റ്) ഏവ ചേര്‍ക്കാം. പിന്നീട് പാക്യജനകം, ഭാവഹം, ക്ഷാരം, ഏവ ഹെക്ടറിന് യഥാക്രമം 10:30:30 കിലോഗ്രാം എന്നാ തോതില്‍ ചേര്‍ക്കേണ്ടതാണ്. വിതച്ച് 15 ദിവസമാകുമ്പോഴും 2 വീര്യമുള്ള യൂറിയ ലായനി ഇലകളില്‍ തളിച്ചുകൊടുക്കാം.

കീടശല്യം രൂക്ഷമാവുകയാണെങ്കില്‍ 0.15% വീര്യമുള്ള കാര്‍ബാറില്‍ ലായനി തളിക്കേണ്ടതാണ്.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല