ശനി, ജൂണ്‍ 6, 2020 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ധാന്യങ്ങള്‍ > മക്കച്ചോളം

ശാസ്ത്രിയ നാമം : സീ മേയ്സ്

സമുദ്രനിരപ്പില്‍നിന്നും 300 മീറ്റര്‍ ‍വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഏതുസമയത്തും ചോളം കൃഷി ചെയ്യാം. എന്നിരുന്നാലും 600 മുതല്‍ 900 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറ്റവും അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയും, വളക്കൂറും ഉള്ളതും, 6 നും 7നും ഇടയില്‍ അമ്ല-ക്ഷാരാവസ്ഥ ഉള്ളതുമായ മണ്ണാണ് ഇതിന്റെ കൃഷിക്ക്‌ ഏറ്റവും യോജിച്ചത്‌.

മഴയെ ആശ്രയിച്ചുള്ള കൃഷി ജൂണ്‍ - ജൂലൈയിലോ, ആഗസ്റ്റ്‌ - സെപ്റ്റംബറിലോ തുടങ്ങാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ കൃഷിയിറക്കാം.

ഇനങ്ങള്‍

സങ്കരയിനങ്ങള്‍:- ഗംഗാ ഹൈബ്രിഡ്-1, ഗംഗാ ഹൈബ്രിഡ്-101, ഡക്കാണ്‍ ഹൈബ്രിഡ്‌, രഞ്ജിത്‌, ഹൈസ്റ്റാര്‍ച്ച്

കമ്പോസിറ്റ് ഇനങ്ങള്‍:- കിസാന്‍, കമ്പോസിറ്റ്, അംബര്‍, വിജയ്‌, വിക്രം, സോനാ, ജവഹര്‍

ഒരു ഹെക്ടറില്‍ വിതക്കാന്‍ 20 കിലോ.ഗ്രാം വിത്ത്‌ വേണ്ടി വരും.

നിലമൊരുക്കലും വിതയും

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നിലം മൂന്നു നാല് തവണ ഉഴുതതിനു ശേഷം 60x23 സെ.മീ അകലത്തില്‍ വിത്തിടാം. ചെടികള്‍ വളരുന്നതോടെ മണ്ണ് കൂട്ടികൊടുക്കണം.

നിലമൊരുക്കുന്ന സമയത്ത്‌ കാലിവളമോ/കമ്പോസ്റ്റോ ഹെക്ടറൊന്നിന് 25 ടണ്‍ എന്ന തോതില്‍ ചേര്‍ക്കാം. രാസവളം ശുപാര്‍ശ ചെയ്യുന്നത് 135:65:15 കി.ഗ്രാം എന്ന ക്രമത്തിലാണ്. പാക്യജനകത്തിന്റെ 1/3 യും, ഭാവകം, ക്ഷാരം എന്നിവ മുഴുവനും അടിവളമായി ചേര്‍ക്കണം. ബാക്കി 1/3 പാക്യജനകം, വിതച്ച് 30-40 ദിവസമാകുമ്പോഴും പിന്നീടുള്ള 1/3 ഭാഗം 60-70 ദിവസത്തിനു ശേഷവും ചേര്‍ക്കാം. വിതച്ച് ഇരുപത്തിയൊന്നാം ദിവസവും നാല്പത്തിഅഞ്ചാം ദിവസവും ഇടയിളക്കലും, കളനിയന്ത്രണവും ആവശ്യമാണ്. വിതച്ച അന്നും മൂന്നാം ദിവസവും നനയ്ക്കണം. പിന്നീട് 10-15 ദിവസം ഇടവിട്ട് നനച്ചു കൊടുക്കാം. കീടശല്യം നിയന്ത്രിക്കാന്‍ കാര്‍ബാറില്‍ എന്ന കീടനാശിനി ആവശ്യാനുസരണം പ്രയോഗിക്കാം.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല